IPL 2022: New Lucknow Franchise Named As Lucknow Super Giants | Oneindia Malayalam

2022-01-25 822

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ വരവറിയിക്കാന്‍ തയ്യാറെടുക്കുന്ന ലഖ്‌നൗ ടീമിന്റെ ഔദ്യോഗിക പേര് പുറത്തുവിട്ടു. 'ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ' എന്നാണ് ടീമിന്റെ പേര്. 2016ല്‍ സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ചപ്പോള്‍ പകരക്കാരായെത്തിയ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഉടമകളാണ് ലഖ്‌നൗ ടീമിനെ ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സെന്ന പേരിട്ടിരിക്കുന്നത്.